Thursday, October 13, 2011
Thursday, October 6, 2011
ഉന്മാദം
ഇതാണ് പുഴ
ഇതാണ് പൂവ്
എന്നെനിക്ക് പലതവണ പറയേണ്ടി വന്നിട്ടുണ്ട് ,
ഒടുവില്‍,
എന്നെനിക്ക് പലതവണ പറയേണ്ടി വന്നിട്ടുണ്ട് ,
ഒടുവില്‍,
പുഴയില്‍ ചാടി പൂവ് ആത്മഹത്യ ചെയ്തപ്പോള്‍
കാറ്റ് ചൂണ്ടി കാണിച്ചതായിരുന്നു വഴി..
കാറ്റ് ചൂണ്ടി കാണിച്ചതായിരുന്നു വഴി..
Wednesday, October 5, 2011
യാത്ര
ഉപ്പൂറ്റിയില്‍ തുടങ്ങി
കാല്‍ മുട്ടിലൂടെ .. ഒരു യാത്ര..
ആമാശയത്തിലെ തീയില്‍ കെട്ടു പോയില്ലെങ്കില്‍..
തൊണ്ടയില്‍ കുരുങ്ങിയ വാക്കുകളത്രയും തലയിലേറ്റി
ഒരിക്കലും കലങ്ങാനിടയില്ലാത്ത കണ്ണിലൂടെ തിരിച്ചു വരാന്‍ ...
Sunday, October 2, 2011
വീട്ടുകാര്യം
" നീ എവിടെയാണ് നിന്‍റെ പുഞ്ചിരിയെ ഒളിപ്പിക്കുന്നത്.. "
കാറ്റ് ഇടിമിന്നലിനോട് ചോദിച്ചു..
കാറ്റിന്‍റെ മുഖത്തെ പുച്ഛം കണ്ട് ഇടിമിന്നല്‍ പൊട്ടിത്തെറിച്ചു ...
പേടിച്ച് കാറ്റ് പതുങ്ങിയ ഇടത്തെല്ലാം ഇടിമിന്നലിന്‍റെ വെള്ള കൂണ്‍ പല്ലുകള്‍ മുളച്ചു...
പച്ച കിട്ടാതെ കണ്ണീരോലിപ്പിച്ച് വന്ന അമ്മമേഘത്തോട് മുഖം വീര്‍പ്പിച്ച് പോക്രാച്ചി തവളയുടെ പ്രധിഷേധം..
ഏട്ടന്‍ മേഘത്തിന്‍റെ കാലില്‍ പറ്റിചേര്‍ന്ന പോക്രാച്ചിയുടെ മുഖം കണ്ടപ്പോ കാറ്റിനു ചിരി വന്നു, പിന്നെ നുണ പറയാന്‍ അക്കരേക്ക് ഓടി പോയി .....
Subscribe to:
Posts (Atom)